My blog has moved!

You should be automatically redirected in 6 seconds. If not, visit
http://cherianjohn.wordpress.com/
and update your bookmarks.

Wednesday, May 23, 2012

ടി പി യുടെ കൊലപാതകം

കുറെ നാളുകള്‍ക്കു ശേഷാണ്, ഞാന്‍ ബ്ലോഗ്‌ തുറക്കുന്നത്, ഇത്തവണ മലയാളത്തില്‍ എഴുതാന്‍ തോന്നുന്നു കാരണം ഇത് അധികവും കേരള രാഷ്ട്രീയത്തിലെ ആനുകാലിക പ്രശ്നങ്ങളെ കുറിച്ചുള്ളതാണ്, അതുകൊണ്ട് തന്നെ ഒരു മലയാളി അല്ലാത്ത ഒരാള്‍ ഇത് വായിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. അതെ സഖാവ് ടി പി ചന്ദ്രശേഖരന്റെ മരണത്തെ അല്ല കൊലപാതകത്തെ കുറിച്ച് തന്നെയാണ്. പ്രമുഖ സിനിമ താരങ്ങള്‍ ഉള്‍പെടെ ഒരുപാട് സാംസ്കാരിക സാമുദായിക നേതാക്കന്മാര്‍ വളരെ വികാര നിര്‍ഭരമായ വാക്കുകള്‍ കൊണ്ട് ടി പി യുടെ കൊലപാതകത്തിനെ അപലപിക്കുകയും, സി പി എം നേതാക്കന്മാര്‍ക്കെതിരെ ഉണ്ടായില്ല വെടി പൊട്ടിക്കുകയും , അന്നന്നത്തെ വാര്‍ത്തകളില്‍ മോശമല്ലാത്ത കവറേജ് ഉണ്ടാക്കുകയും ചെയ്തു. ഇവര്‍ എല്ലാവരുടെയും അഭിപ്രായങ്ങളും വേദനകളും നിസംശയം നൂറു ശതമാനം ആത്മാര്ധമായത് തന്നെയാണ് എന്നിരുന്നാലും, ഒരു പക്ഷെ സി പി എം പ്രത്യയ ശാസ്ത്രങ്ങളെ വിലമതിച്ചിരുന്ന അവസരവാതികളല്ലാത്ത കുറച്ചു നല്ല നേതാക്കളുടെ ഭരണ തന്ത്രങ്ങളും കാഴ്ചപാടുകളും കണ്ടു വളര്‍ന്ന ഒരു സാധാരണക്കാരന എന്നാ നിലയില്‍ ചിന്തിക്കുന്നത് കൊണ്ടാവാം എനിക്ക് മാര്‍ക്സിസം എന്ന ആശയത്തോടോ അതിന്റെ അന്തസത്ത മനസിലാക്കിയ നേതാക്കന്മാരോടോ പ്രത്യേകിച്ചൊരു ഭിന്നഭിപ്രയമില്ല .. ഒരു പക്ഷെ ഇത് വായിക്കുന്ന നിങ്ങളില്‍ പലര്ക്കും സമരസകേട്‌ തോന്നിയേക്കാം ഞാന്‍ ടി പി യുടെ രക്തസാക്ഷി മരണത്തെക്കാള്‍ രാഷ്ട്രീയത്തിന് വിലകല്‍പിക്കുന്നു എന്നും നിങ്ങള്ക്ക് തോന്നിയേക്കാം, അത്തരം ചിന്തകള്‍ക് പ്രസക്തിയില്ല കാരണം ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ്‌ അനുഭാവി അല്ല, ഒരു കോണ്‍ഗ്രസ്‌ ദൂതനുമല്ല.


കേരളത്തില്‍ പ്രത്യേകിച്ച് കണ്ണൂര്‍ ഉള്‍പെടുന്ന വടക്കന്‍ ജില്ലകളില്‍ രാഷ്ട്രിയ കൊലപാതകങ്ങള്‍ അരങ്ങേറുന്നത് ആദ്യമായല്ല, നമ്മളെല്ലാം വിവിധ മാധ്യമാങ്ങളിളുടെ കണ്ടും കേട്ടും അറിഞ്ഞും ഇരിക്കുന്നതാണ് കേരളത്തിലെ രാഷ്ട്രീയ പാര്‍ടികളുടെ മാഫിയ പ്രവര്‍ത്തനങ്ങള്‍, ഇവയെല്ലാം തന്നെ അതാതു കാലഘട്ടത്തിലെ ഭരണ പക്ഷത്തിന്റെ കഴിവ് കൊണ്ടോ അല്ലെങ്കില്‍ കഴിവ് കേടു കൊണ്ടോ തെളിയിക്ക പെടാതെ തന്നെ പോയികൊണ്ടിരിക്കുന്നു. ഇത് പോലെ എത്രയോ ടി പി ചന്ദ്രശേഖരന്‍ മാര്‍ ഇതിനു മുന്‍പും കൊല ചെയ്യപെട്ടിരിക്കുന്നു, അവരുടെ കൊലപാതകങ്ങള്‍ എല്ലാം തെളിയിക്കപെടാതെയും തെളിയിക്കപ്പെട്ടവയില്‍ പ്രതികള്‍ ശിക്ഷിക്കപെടാതെയും പോകുന്നു. ടി പി യുടെത് ഒരു ഒറ്റപ്പെട്ട സംഭാവല്ല, ഇതിനു മുന്‍പ് നടന്നിട്ടുള്ള പല രാഷ്ട്രീയ കൊലപാതകങ്ങളുടെയും തുടര്‍ച്ച മാത്രമാണ്. ഇതില്‍ മുഖ്യധാര പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മാധ്യമങ്ങള്‍ വാര്‍ത്ത പ്രസക്തിയും ടി വി ചാനല്‍ ന്റെ പ്രോഗ്രാം രേടിങ്ങും കുറയുമ്പോള്‍ തന്നെ സ്ഥലത്തെ ദിവ്യന്റ്റെ അവിഹിത ബന്ധത്തെ അന്വേഷിക്കാന്‍ പെട്ടിയും തൂക്കി ഇറങ്ങും. പ്രമുഖ ദിനപത്രങ്ങളിലെ പ്രവൃത്തി പരിചയം കൊണ്ടാവാം എനിക്ക് നിസംശയം പറയാന്‍ കഴിയും മാധ്യമങ്ങള്‍ക്ക് ടി പി യുടെ കൊലപാതകം നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പിന് ശേഷം ഒരു രണ്ടു കോളം ന്യൂസ്‌ മാത്രമായിരിക്കും.


സി പി എം അല്ലെങ്കില്‍ ബി ജെ പി , അല്ലെങ്കില്‍ കോണ്‍ഗ്രസ്‌ അല്ലാതെ ഒരു പാര്‍ട്ടിയും വളരരുത്‌ എന്ന നികൃഷ്ട ചിന്ത ടി പി ചന്ദ്രശേഖരന്‍ എന്ന സഹജീവിയുടെ ജീവന്‍ അപഹരിച്ചു, ഇവിടെ ചോദ്യം ചെയ്യപെടുന്നത് സാധാരണക്കാരന്റെ അഭിപ്രായ സ്വതന്ത്ര്യത്തിനെയാണ്. ഇവിടെ സി പി എം എന്ന കോര്‍പ്പറേറ്റ് കമ്പനി യെ അടച്ചാക്ഷേപിച്ചു മറ്റുള്ളവരെ സമധാനത്തിന്റെ വെള്ളരിപ്രാവുകള്‍ എന്ന് വിളിക്കാനുള്ള ഉദേശം ഒന്നും എനിക്കില്ല. എന്നാല്‍ കഴിഞ്ഞ രണ്ടു പതിട്ടണ്ടിനുള്ളില്‍ സി പി എം നേതൃനിരയില്‍ ഉണ്ടായ മാറ്റം അതിനെ അടിച്ചമര്തപെട്ട വര്‍ഗ്ഗത്തിന്റെ കാവല്‍ മാലഖയെന്ന പദവിയില്‍ നിന്നും രണ്ടോ മുന്നോ ജയരാജന്‍ മാര്‍ കവല ചട്ടമ്പികളെ പോലെ എതിര്കുന്നവനെ ഇല്ലായ്മ ചെയ്യും എന്ന് പരസ്യ പ്രസ്താവന നടത്താന്‍ മടിക്കാത്ത അധോലോക തീവ്രവാദ സംഖടന ആക്കി മാറ്റിയത് ഇപ്പോളും വിപ്ലവ ഗാനം പാടിനടക്കുന്ന വളരെ കുറഞ്ഞ പക്ഷം യുവജനത അറിഞ്ഞിരിക്കില്ല എന്ന് തോന്നുന്നു. മനുഷ്യത്വം നശിച്ചിട്ടില്ലാത്ത യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌ സഖാക്കള്‍ ഇനിയും അവശേഷിക്കുന്നുണ്ടെങ്കില്‍, നിങ്ങളുടെ വിപ്ലവഗനങ്ങള്‍ കേട്ട് കൂടെ പാടുവാന്‍ ചാത്തന്മാരും കോരിത തരിക്കാന്‍ ഇന്ന് കേരളത്തിലെങ്ങും വയല്‍ ശേഖരങ്ങളും കറ്റ മെതിക്കുന്ന ചെറുമികളുമില്ല